weekly reflection 7
അധ്യാപക പരിശീലനത്തിന്റെ ഏഴാമത്തെ ആഴ്ച കടന്നു പോയി . ഇനി ഏതാനും ദിവസങ്ങൾ മാത്രമേ ഉള്ളൂ എന്ന് എന്നോർത്തപ്പോൾ വളരെ സങ്കടം തോന്നി. സ്വതന്ത്ര ഭാരതത്തിന്റെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനം ആയിരുന്നു. സ്കൂളിൽ വളരെ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. സ്കൂളിൽ പതാക ഉയർത്തലിനു ശേഷം വാളകം ജംഗ്ഷൻ വരെ റാലി സംഘടിപ്പിച്ചിരുന്നു. യാത്രാമധ്യേ മാർത്തോമാ സ്കൂളിന്റെ റാലി കണ്ടുമുട്ടുക ഉണ്ടായി. റാലിക്ക് ശേഷം കുട്ടികളുടെ ദേശഭക്തിഗാനം ക്വിസ് മത്സരങ്ങൾ എന്നിവ നടത്തപ്പെട്ടു . കുട്ടികൾക്ക് മധുരം നൽകി സ്വാതന്ത്രദിന പരിപാടികൾ അവസാനിപ്പിച്ചു. അധ്യാപിക എന്ന നിലയിൽ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായതിൽ ഞാൻ ഏറെ സന്തോഷിക്കുന്നു . ത്രിവർണ്ണപതാക കാറ്റിൽ പറക്കുന്ന ഹൃദയസ്പർശിയായ കാഴ്ച മനസ്സിൽ നിന്നും മായുന്നില്ലായിരുന്നു .
മുൻകൂർ സംഘടന മാതൃകയും ആശയ സമ്പാദന മാതൃകയും അനുസരിച്ചുള്ള ക്ലാസ്സുകൾ ഈയാഴ്ച എടുത്തു. ഓണ പരീക്ഷക്ക് മുൻപുള്ള പാഠഭാഗങ്ങൾ ഉൾപ്പെടുത്തി കുട്ടികൾക്ക് പരീക്ഷ നടത്തി. നല്ല കുറച്ചു ദിവസങ്ങൾ സമ്മാനിച്ചുകൊണ്ട് ഈ ദിവസങ്ങൾ കടന്നു പോയി.